എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ ആര്‍.പി മാര്‍ക്ക് പരിശീലനം നല്‍കി- SYS


പെരിങ്ങോട്ടുകര: എസ് വൈ എസ് ജില്ലാ നേതാക്കളുടെ സര്‍ക്കിള്‍ പ്രയാണത്തിന്റെ മുന്നോടിയായി തൃപ്രയാര്‍ സോണ്‍ യൂണിറ്റുകളില്‍ പാഠ ശാലകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങളായി. യൂണിറ്റ് പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍.പിമാര്‍ക്ക് എസ്.വൈ എസ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബശീര്‍ അശ്റഫി ചേര്‍പ്പ് പരിശീലനം നല്‍കി. പെരിങ്ങോട്ടുകര തിബ്യ്യാന്‍ സ്ക്കൂളില്‍ വെച്ച് നടന്ന സോണ്‍ എക്സിക്യൂട്ടീവ് എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ഷിഹാബ് സഖാഫി താന്ന്യം ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്‍റ് ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ്.വൈ.എസ് സോണ്‍ ഉപാദ്ധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍ ചിറക്കല്‍ അദ്ധ്യക്ഷനായി. ജില്ലാ സാംസ്കാരിക സെക്രട്ടറി അഡ്വ. ബദറുദ്ദീന്‍ കാട്ടൂര്‍ വിഷയാവതരണം നടത്തി. സര്‍ക്കിള്‍ കണ്‍ട്രോള്‍മാരായി യൂസഫലി തളിക്കുളം,ഫൈസല്‍ ചാലുക്കുളം,ഷിഹാബ് മുസ്ലിയാര്‍ തളിക്കുളം,അബ്ദുള്ള വലപ്പാട് എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ഷിഹാബ് സഖാഫി താന്ന്യത്തിനേയും എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ബഷീര്‍ അശ്റഫി ചേര്‍പ്പിനേയും ആദരിച്ചു. സോണ്‍ ജന:സെക്രട്ടറി ശമീര്‍ സഖാഫി അന്തിക്കാട്,സോണ്‍ സെക്രട്ടറിമാരായ നൗഫര്‍ സഖാഫി അന്തിക്കാട്,സത്താര്‍ പെരിങ്ങോട്ടുകര,ആദില്‍ വാടാനപ്പള്ളി,അബ്ദുല്‍ അസീസ് സുഹരി ചുലൂര്‍ എന്നിവര്‍ സംസാരിച്ചു. സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സര്‍ക്കിള്‍ പ്രസിഡന്‍റ്,ജന:സെക്രട്ടറിമാരും സംബന്ധിച്ചു. സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി  അമീര്‍ തളിക്കുളം സ്വാഗതവും സോണ്‍ സാന്ത്വനം സെക്രട്ടറി  ബഷീര്‍ താന്ന്യം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.