തമിഴ്നാട്ടിൽ സഖ്യകക്ഷിയായ ബിജെപിക്ക് തിരിച്ചടി: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിച്ചതിന് രജിസ്റ്റർ ചെയ്ത മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്‌നാട് സർക്കാർ


ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍. 1500 ലധികം കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷികളായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കനാണ് സര്‍ക്കാര്‍ തയാറാകേണ്ടത് എന്ന് ഡിഎംകെ പ്രതികരിച്ചു.

അതേസമയം പ്രതിഷേധം ശക്തമായിരുന്ന സാഹചര്യത്തിലും കേന്ദ്രസര്‍ക്കാരിനൊപ്പ ഉറച്ച് നിന്ന അണ്ണാഡിഎംകെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലപാടില്‍ മാറ്റം ഉണ്ടായത്. പൗരത്വ നിയമഭേദഗതി സമരത്തിന് നേതൃത്വം നല്‍കിയ മുസ്ലീം സംഘടനാ നേതാക്കള്‍ക്ക് എതിരെ ചുമത്തിയ കേസുകളും റദ്ദാക്കി. ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്ക സര്‍ക്കാര്‍ കണക്കിലെടുക്കുന്നുവെന്ന് വിശേഷിപ്പിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ്.

കേരളത്തിന്റെ മാതൃകയില്‍ തമിഴ്‌നാട് നിയമസഭയിലും പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം അണ്ണാഡിഎംകെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. അതിനെതുടര്‍ന്ന് പലതവണ ഡിഎംകെ സഭ ബഹിഷ്‌കരിച്ചിരുന്നു. മുസ്ലീം സഭകള്‍ സഭയിലേക്ക് പ്രതിഷേധിച്ച് മാര്‍ച്ച് വരെ നടത്തിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായപ്പോഴും പൗരത്വനിയമഭേദഗതിയെ പിന്തുണച്ചിരുന്ന അണ്ണാഡിഎംകെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.