കേന്ദ്രത്തിന്റെ കണ്ണുരുട്ടലിൽ ഭയന്ന് ട്വിറ്റർ, കേന്ദ്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട മുഴുവൻ അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കുമെന്ന് ട്വിറ്റർ മേധാവി


ന്യൂഡല്‍ഹി: ജീവനക്കാരുടെ സുരക്ഷയാണ് അതിപ്രധാനമെന്ന് ട്വീറ്റ് വിവാദത്തില്‍ ട്വിറ്റര്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സെലിബ്രിട്ടികള്‍ സമരത്തെ അനുകൂലിച്ച് ട്വീറ്റ് ഇടുകയും ട്വിറ്റര്‍ സിഇഒ ഇതിന് ലൈക്ക് അടിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ കണ്ണുരുട്ടിയതിനെ തുടര്‍ന്നാണ് ട്വിറ്ററിന്റെ മറുപടി. തങ്ങള്‍ സര്‍ക്കാരിന്റെ നിലപാടിനെ ബഹുമാനിക്കുകയും വിവരസാങ്കേതിക മന്ത്രാലയത്തിനും മന്ത്രിയ്ക്കും ഒപ്പം നില്‍ക്കുന്നത് തുടരുമെന്നും പറഞ്ഞു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളും തെറ്റിദ്ധാരണകളും പ്രകോപിത ആശയങ്ങളും പ്രചരിപ്പിക്കുന്നെന്ന ആരോപിച്ച് ആയിരക്കണക്കിന് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം വന്ന് 24 മണിക്കൂറിനുള്ളിലാണ് മൈക്രോബ്‌ളോഗിംഗ് വെബ്‌സൈറ്റിന്റെ പ്രതികരണം. പാകിസ്ഥാനി ഖലിസ്ഥാനി യൂസര്‍മാര്‍ എന്നാരോപിച്ച് 1,178 ഹാന്‍ഡിലുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞി ദിവസം കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തേ ജനുവരി 3 ന് വിവര സാങ്കേതിക മന്ത്രാലയം 257 ഹാന്‍ഡിലുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇവരുെട ട്വീറ്റുകളും മറ്റും സമാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എടുത്തുമാറ്റാനും പറഞ്ഞിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഈ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്‌ളോക്ക്് ചെയ്യുകയും പിന്നീട് നിരോധനം പിന്‍വലിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ അനുകൂല പാകിസ്താന്‍ ഹാന്‍ഡിലേഴ്‌സ് എന്നാരോപിച്ച് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് ഒരു പട്ടിക സമര്‍പ്പിച്ചിരുന്നു.

അതേസമയം കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വ്യക്തിത്വങ്ങളുടെ സമരത്തെ അനുകൂലിച്ചുളള ചില ട്വീറ്റുകള്‍ ട്വിറ്ററിന്റെ ഗ്‌ളോബല്‍ സിഇഒ ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തതാണ് ഏറ്റവും പുതിയ പ്രകോപന കാരണമായി മാറിയത്. അമേരിക്കയും ജപ്പാനം കഴിഞ്ഞാല്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്ന് ഇന്ത്യയാണ്. ദശലക്ഷക്കണക്കിന് യൂസര്‍മാരാണ് ഈ പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. നടീനടന്മാരും കായിക താരങ്ങളും ഭരണകര്‍ത്താക്കളും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയക്കാരുമെല്ലാം ട്വിറ്ററിന്റെ ഉപയോക്താക്കള്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.