അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടികൾ സ്വീകരിക്കില്ല; നിലപാട് വ്യക്തമാക്കി- ട്വിറ്റർ


ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും തങ്ങളോട് നിര്‍ദേശിച്ച നടപടികള്‍ ഇന്ത്യന്‍ നിയമവുമായി പൊരുത്തപ്പെടുന്നതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ട്വിറ്റര്‍.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണം അറിയിക്കുകയായിരുന്നു ട്വിറ്റെർ.

'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മാധ്യമസ്ഥാപനങ്ങള്‍, മാധ്യപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്ക് നേരെ ഞങ്ങള്‍ നടപടിയെടുത്തിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് ഇന്ത്യന്‍ നിയമത്തിന്‍ കീഴില്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാവും. ഞങ്ങള്‍ സ്വീകരിച്ച നടപടികള്‍ ഫെബ്രുവരി പത്തിന് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെ'ന്നും ട്വിറ്റര്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.