ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൈയും കാലും കെട്ടിയിട്ട നിലയിൽ മൂന്ന് പെൺകുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ ആശുപത്രിയിൽവച്ച് മരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരാള്‍ ചികിത്സയിലാണ്. ഉന്നാവോയിലെ പാടത്താണ് പെൺകുട്ടികളെ കണ്ടെത്തിയത്.
കന്നുകാലികൾക്കായി പുല്ല് ശേഖരിക്കാനാണ് പെൺകുട്ടികൾ പോയതെന്ന് ഇവരുടെ ബന്ധു പറഞ്ഞു. പെൺകുട്ടികൾ തിരികെയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് ഇവരെ കെട്ടിയിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അസോഹ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ലഖ്നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് ഉന്നാവോ പോലീസ് പറഞ്ഞു.