‘ഉറപ്പാണ് എല്‍ഡിഎഫ്’; നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പരസ്യ വാചകവുമായി ഇടതുമുന്നണി


തിരുവനന്തപുരം: ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാക്യം പ്രഖ്യാപിച്ചു. ‘ഉറപ്പാണ് എല്‍ ഡി എഫ്’ എന്നതാണ് പ്രചാരണവാക്യം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചാരണ പോസ്റ്ററിലുണ്ട്. എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ചടങ്ങിലാണ് പ്രചാരണ വാക്യം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെയും സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ‘എല്‍ ഡി എഫ് വരും, എല്ലാം ശരിയാകു’മെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്റെ പ്രചാരണ വാക്യം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.