സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസിയും ഓടില്ല: പരീക്ഷകൾ മാറ്റിവച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും
കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല.

പാൽ, പത്രം, ആംബുലൻസ്, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിനെ തുടർന്ന് എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളത്തെ പരീക്ഷകൾ മാറ്റി. കാലടി സംസ്കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എസ്എസ്എൽസി, പ്ലസ്ടു മോഡൽ പരീക്ഷകൾ മാറ്റണമോയെന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.