കേരളത്തിൽ എല്‍ ഡി എഫ്‌ തുടർഭരണം നേടുമെന്ന്- വെള്ളാപ്പള്ളി


ചേര്‍ത്തല: എൽ ഡി എഫിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. സ്ഥാനാർഥി നിർണയത്തിന് ശേഷമാണ് എസ് എൻ ഡി പി നിലപാട് വ്യക്തമാക്കുക. സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക നീതി പാലിച്ചോയെന്ന് നോക്കിയാകും നിലപാട് എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്ഷേമ പദ്ധതികൾ ഇടതുമുന്നണിക്ക് ഗുണം ചെയ്തു. കുട്ടനാട് ആരുടെയും കുടുംബസ്വത്തല്ല. തോമസ് ചാണ്ടി മത്സരിച്ചുവെന്നത് ശരിയാണ്. എന്നാൽ അദ്ദേഹത്തിന്റെ അനിയന് എന്തുയോഗ്യതയാണ് ഉളളതെന്നും സി പി എം കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചേർത്തലയിൽ പി തിലോത്തമനെ ഒഴിവാക്കിയാൽ ജനങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്യണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.