കേന്ദ്രത്തിന് വീണ്ടും തിരിച്ചടി.!! അമേരിക്കയില്‍ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് പരസ്യം, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ- VIDEO


കാലിഫോര്‍ണിയ: അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ടിവി ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്തത്. 

രണ്ട് മാസത്തിലേറെയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്. 'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണ്' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളോടെയാണ് പരസ്യം ആരംഭിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമേകി #iStandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്. 

കാലിഫോര്‍ണിയയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് പരസ്യം സംപ്രേക്ഷണം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം പരസ്യം വൈറലാണ്. നിരവധി പ്രമുഖര്‍ പരസ്യഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലെന്നാണ് സൂപ്പര്‍ ബൗള്‍. 100 മില്യണ്‍ ആളുകള്‍ ടിവിയിലൂടെ മാത്രം സൂപ്പര്‍ ബൗള്‍ മത്സരം കാണുന്നുണ്ട്. മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് 5-6 മില്യണ്‍ ഡോളര്‍ (ഏകദേശം 36-44 കോടി രൂപ) ചാനല്‍ ഈടാക്കുന്നുണ്ടെന്നാണ് സൂചന. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം നല്‍കുന്നതിന്റെ ഭാഗമായി പ്രവാസ സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.