കോവിഡ് വ്യാപന നിയന്ത്രണത്തിൽ രാജ്യം കാഴ്ചവെച്ചത് മികച്ച മാതൃക; ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന


ജനീവ: കോവിഡ് മഹാമാരി നിയന്ത്രിച്ചതില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായി ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

“ലളിതമായ പൊതുജനാരോഗ്യ പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ നമുക്ക് വൈറസിനെ മറികടക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയിലെ മാതൃക കാണിക്കുന്നത്. പ്രതിരോധത്തിനായി വാക്‌സിനുകള്‍ കൂടി ചേരുമ്പോള്‍ കൂടുതല്‍ മികച്ച ഫലങ്ങള്‍ പ്രതിക്ഷിക്കുന്നുണ്ട് .” ഡബ്ല്യുഎച്ച്ഒ മേധാവി വ്യക്തമാക്കി .

അതെ സമയം രാജ്യത്തെ ദിനം പ്രതിയുള്ള കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു. ജനുവരി 16 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇതിനോടകം രാജ്യത്തെ 50 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക