കർണാടകയിൽ രാത്രി 10 മുതല്‍ 6 വരെ പള്ളികളിലും ദര്‍ഗകളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് വിലക്ക്


ബെംഗളൂരു: രാത്രി 10 മുതല്‍ 6 വരെ പള്ളികളിലും ദര്‍ഗകളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡിന്റെ സര്‍ക്കുലര്‍. ഈ സമയങ്ങളില്‍ ഉള്ള ഉച്ചഭാഷിണി ഉപയോഗം ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നതിനാലാണ് ഈ നടപടി എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സയലന്റ് സോണുകളില്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തല്‍ ഉള്‍പ്പടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കും. പകല്‍ സമയങ്ങളിലും ബാങ്ക് വിളിക്കുന്നതിനും മരണ വിവരം നല്‍കല്‍, മാസപ്പിറവി അറിയിക്കല്‍ എന്നിവക്ക് മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവു. നമസ്‌കാരം, സലാത്ത്, ജുമുഅ, ഖുതുബ തുടങ്ങിയവയ്ക്ക് പള്ളിക്കകത്തെ സ്പീക്കറുകള്‍ മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.