പിണറായിക്ക് കൈവശം 10,000; ഭാര്യയുടെ കൈയില്‍ വെറും 2000 രൂപ; നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ മറ്റു വിവരങ്ങൾ ഇങ്ങിനെ..


കണ്ണൂര്‍: ധര്‍മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ളത് 10,000 രൂപ. ഭാര്യ റിട്ട. അധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2,000 രൂപയും. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം.

പിണറായി വിജയന് തലശേരി എസ്.ബി.ഐയില്‍ 78048.51 രൂപയും പിണറായി സര്‍വിസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,00 രൂപ വില വരുന്ന 10 ഷെയറും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍സ്ട്രീയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. ഇതിനു പുറമെ ഒരുലക്ഷം രൂപയുടെ ഷെയര്‍ കിയാലിലുമുണ്ട്. സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ല. പിണറായിയില്‍ വീടുള്‍ക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായിയുടെ വരുമാനം.

പിണറായി വിജയന്റെ ഭാര്യ തായക്കണ്ടിയില്‍ കമലക്ക് തലശ്ശേരി എസ്.ബി.ഐയില്‍ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയില്‍ 32,664.40 രൂപയും മാടായി കോപ്പറേറ്റീവ് ബാങ്കില്‍ 3,58,336 രൂപയും മൗവ്വഞ്ചേരി കോപ്പറേറ്റീവ് ബാങ്കില്‍ 11,98,914 രൂപ സ്ഥിര നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 20,00 രൂപ വില വരുന്ന 10 ഷെയറും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) കമ്പനിയില്‍ രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്.

പിണറായി പോസ്റ്റ് ഓഫിസില്‍ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫിസില്‍ 1,45,000 രൂപയുടെയും നിക്ഷേപമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണം കമലക്ക് സ്വന്തമായുണ്ട്. ഒഞ്ചിയം കണ്ണൂക്കരയില്‍ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തില്‍ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലക്ക് 29,767,17.61 രൂപയുടെയും സമ്പത്തുണ്ട്. രണ്ടു ക്രിമിനല്‍ കേസുകളില്‍ മുഖ്യമന്ത്രി പ്രതിസ്ഥാനത്തുണ്ടെന്നും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.