ധർമ്മടത്ത് പിണറായി വിജയനും, മട്ടന്നൂരിൽ കെ.കെ ശൈലജയും, തവനൂരിൽ കെ.ടി.ജലീലും, തൃത്താല പിടിക്കാൻ എംബി രാജേഷും; സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 11 വനിതകൾ


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും ഇങ്ങനെ:

തിരുവനന്തപുരം ജില്ല

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട ജില്ല

ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്

ഇടുക്കി

ഉടുമ്പൻചോല - എം.എം.മണി
ദേവികുളം- തീരുമാനമായില്ല

കോട്ടയം ജില്ല

ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ

ആലപ്പുഴ ജില്ല

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

എറണാകുളം ജില്ല

കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്

തൃശൂർ

ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ

പാലക്കാട് ജില്ല

തൃത്താല- എം ബി രാജെഷ്
തരൂർ- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു

മലപ്പുറം ജില്ല

തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന

വയനാട് ജില്ല

മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

കോഴിക്കോട് ജില്ല

പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-: തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിൻ്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി - കാനത്തിൽ ജമീല

കണ്ണൂർ ജില്ല

ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ

കാസർകോട് ജില്ല

ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആർ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂർ -എം. രാജഗോപാൽ

കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായ 33 പേർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അഞ്ചു മുൻ മന്ത്രിമാരും മത്സരംഗത്തില്ല. മുപ്പത് വയസ്സിൽ താഴെയുള്ള നാലു പേരാണ് പട്ടികയിലുള്ളത്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ചിലരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആരെയും ഒഴിവാക്കലല്ല രണ്ടു തവണ എന്ന മാനദണ്ഡത്തിന്റെ ഉദ്ദേശ്യം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കലാണ്. മാനദണ്ഡങ്ങള്‍ ജില്ലാ കമ്മിറ്റികളും സെക്രട്ടറിയേറ്റും ചര്‍ച്ച ചെയ്തു. പ്രാദേശിക തലത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്- അദ്ദേഹം വ്യക്തമാക്കി. സീറ്റു വിഭജനത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും എല്‍ഡിഎഫിലേക്ക് വന്നിരിക്കുകയാണ്. ഏഴു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി വിട്ടു കൊടുത്തു. നല്ല ഐക്യത്തോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. തുടര്‍ഭരണം വന്നാലും മുന്നണി നല്ല ഐക്യത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത്- എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സമാനതകളില്ലാത്തെ തുടര്‍ഭരണവും ജനക്ഷേമവും സര്‍ക്കാര്‍ നടപ്പാക്കി. അഴിമതിയില്ലാത്ത ഭരണമാണ് സര്‍ക്കാര്‍ കാഴ്ച വച്ചത്. ജനപക്ഷ വികസനം തുടരുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ബിജെപി ഗൂഢാലോചന നടത്തുകയാണ്. ബിജെപിയുടേത് വ്യാമോഹം മാത്രമാണ്. ഇത്തവണ ബിജെപിക്ക് കേരളത്തില്‍ സീറ്റുണ്ടാകില്ല. ജനം ഇടതുപക്ഷത്തിന് ഒപ്പമാണ് നിലയുറപ്പിക്കുന്നത്. യുഡിഎഫും ബിജെപിയും ഒരേ മനസ്സോടെയാണ് സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല- അദ്ദേഹം ആരോപിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.