മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയി; കൊല്ലം സ്വദേശിയായ 19 കാരൻ തമിഴ്നാട്ടിൽ വെച്ച് പിടിയിൽ


തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ വഴി പരിചയം നടിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കല്‍ പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. പുനലൂര്‍ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനില്‍ ഉണ്ണി(19)ആണ് അറസ്റ്റില്‍ ആയത്.
പാരിപ്പള്ളിയിലെ ബേക്കറിയിൽ ജീവനക്കാരനായ ഇയാള്‍ പള്ളിക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തില്‍ ആയിരുന്നു. ശേഷം പുനലൂരില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് പെൺകുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടന്നു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പള്ളിക്കൽ പൊലീസിൽ പരാതി നൽകി.

പെൺകുട്ടിയെയും കൊണ്ട് പ്രതി മധുരയില്‍ എത്തിയെന്ന വിവരം പള്ളിക്കല്‍ പൊലീസിന് ലഭിച്ചു. പെൺകുട്ടിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ വിവരം അറിഞ്ഞത്. തുടർന്ന് കേസ് അന്വേഷിക്കുന്ന പള്ളിക്കൽ പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടി. പുനലൂർ പൊലീസിന്‍റെ കൂടി സഹായത്തോടെ തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ സമയം പെൺകുട്ടിയും പ്രതിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇരുവരെയും കേരളത്തിലേക്കു കൊണ്ടുവന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.