ലക്നൗ: മലദ്വാരത്തിൽ കൂടി എയർ കംപ്രസർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ 16–കാരന് കൊല്ലപ്പെട്ടു. ആന്തരികാവയവങ്ങള്‍ തകർന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നു പേർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്.ആക്രമണത്തില്‍ ആരോഗ്യനില മോശമായ 16–കാരന് രണ്ടുദിവസം ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണമടഞ്ഞത്.
ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിൽ യുവാക്കളായ മൂന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതില്‍ രണ്ടുപേരെ പൊലീസ് പിന്നീട് പിടികൂടി. അതേസമയം, പ്രതികളെ ഈ ക്രൂരതക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില് വ്യക്തമായിട്ടില്ല.