ഗര്‍ഭിണിയായ 17കാരിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി; 18കാരനായ കാമുകനും സുഹൃത്തും അറസ്റ്റിൽ



റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ 17കാരിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ 18കാരനായ കാമുകനും സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടി വിവാഹത്തിനായി യുവാവിനോട് നിര്‍ബന്ധിച്ചിരുന്നു. ഇതോടെ സുഹൃത്തിനൊപ്പം ചേര്‍ന്ന് കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു.

ഫെബ്രുവരി 21നാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഗര്‍ഭിണിയായതോടെ എത്രയുംപെട്ടെന്ന് വിവാഹം കഴിക്കാനായി പെണ്‍കുട്ടി കാമുകനെ നിര്‍ബന്ധിച്ചു. ഇതിനിടെ ഗര്‍ഭഛിദ്രത്തിനായി കാമുകന്‍ ഒരു നഴ്‌സിനെ സമീപിച്ചെങ്കിലും ഇവര്‍ പതിനായിരം രൂപ ആവശ്യപ്പെട്ടു. പക്ഷേ, പണം സംഘടിപ്പിക്കാന്‍ കഴിയാതിരുന്നതോടെ ഗര്‍ഭഛിദ്രം നടത്താനായില്ല. തുടര്‍ന്നാണ് സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 27നാണ് സോനെ നദിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം 17കാരിയുടേതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.