കളിക്കിടെ 2 വയസുകാരൻ അറിയാതെ കിണറ്റിൽ വീണു: സ്വന്തം അസുഖം മറന്ന് കുഞ്ഞിന് രക്ഷകയായത് വീടിന് സമീപം കുടുംബശ്രീ ഹോട്ടൽ നടത്തുന്ന യുവതി


കൊടുമൺ: കിണറ്റിൽ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പിൽ അജയൻ , ശുഭ ദമ്പതികളുടെ മകൻ ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണത്.സിന്ധു പിന്നെ ഒന്നും നോക്കിയില്ല. കിണറിന്റെ ആഴങ്ങളിലേക്ക് ജീവൻ പണയംവെച്ചിറങ്ങി. തൊടിയിൽ ചവിട്ടി നിന്നു. യുവാവിന്റെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയിൽ നിന്നവരുടെ കൈയിലേക്ക് കുഞ്ഞിനെ സുരക്ഷിതമായെത്തിച്ചു.

ആരുഷിനെ കാണാതായതോടെ ഓടിച്ചെന്ന് അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിൽ നോക്കുമ്പോൾ കുട്ടി വീണുകിടക്കുന്നത് കണ്ടു. മാതാപിതാക്കൾ ബഹളം കൂട്ടിയപ്പോൾ അയൽക്കാർ ഓടിക്കൂടി ബഹളം കൂട്ടി. പനി ബാധിച്ച് വീട്ടിൽ ഇരിക്കുകയായിരുന്ന ശശി 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, സഹായിക്കാൻ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോൾ തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടൽ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എത്തി. സിന്ധു കിണറ്റിൽ ചാടിയിറങ്ങി. വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി.

പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ആന്തരികമായ പരിക്കുകൾ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.