ട്വൻറി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: കോതമംഗലം ഉൾപ്പെടെ എറണാകുളം ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കും


കൊച്ചി: ട്വൻറി 20 എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പി ജെ ജോസഫിൻറെ മരുമകൻ ജോസ് ജോസഫ് കോതമംഗലത്ത് ട്വൻറി 20ക്ക് വേണ്ടി മത്സരിക്കും. നടനും സംവിധായകനുമായ ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവരും ട്വൻറി20 ലേക്ക്. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്വൻറി 20 ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. കുന്നത്തുനാടിനും പെരുമ്പാവൂരിനും പുറമേ കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.‌

കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകളുടെ ഭർത്താവാണ് കോതമംഗലം മണ്ഡലത്തിലെ സ്ഥാനാർഥിയായ ജോസ് ജോസഫ്. ദൃശ്യമാധ്യമ പ്രവർത്തകനായ സി എൻ പ്രകാശാണ് മൂവാറ്റുപുഴ മണ്ഡത്തിലെ സ്ഥാനാർഥി. കുന്നത്തുനാട് ഡോക്ടർ സുജിത്ത് പി സുരേന്ദ്രൻ , പെരുമ്പാവൂരിൽ ചിത്രാ സുകുമാരൻ , വൈപ്പിനിൽ ഡോക്ടർ ജോബ് ചക്കാലയ്ക്കൽ എന്നിവരാണ് സ്ഥാനാർത്ഥികൾ. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്വൻറി 20 ഉപദേശക സമിതി ചെയർമാനായി തെരഞ്ഞെടുത്തു. നടനും സംവിധായകനുമായ ശ്രീനിവാസൻ സംവിധായകൻ സിദ്ദീഖ് അടക്കം അഞ്ചംഗ ഉപദേശക സമിതിയെയും നിശ്ചയിച്ചു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ട്വന്റി 20ക്ക് പിന്തുണ നല്‍കും. ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിലേയ്ക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ട്വന്റി ട്വന്റിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നാണ് ശ്രീനിവാസൻ പറയുന്നത്. ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നായിരുന്നു അഭ്യൂഹം. ട്വന്റി 20 നേത്യത്വം പിറവം മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ ശ്രീനിവാസനെ സമീപിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.