2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്- ഉമ്മൻചാണ്ടി


തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് തെളിഞ്ഞെന്ന് ഉമ്മൻചാണ്ടി. 2018 ലെ പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നം ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രളയം വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം.

മഴ പെയ്തതിനെ തുടര്‍ന്ന് മുൻകരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണ് 2018ലെ പ്രളയം രൂക്ഷമാകാൻ കാരണം. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് അന്നേ തെളിഞ്ഞതാണ്. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വികസന വിരോധികൾ സർക്കാരിനെതിരെ ഒന്നിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെയും ഉമ്മൻ ചാണ്ടി വിമർശിച്ചു. ചരിത്രം പഠിച്ചാൽ കേരളത്തിലെ യഥാർഥ വികസന വിരോധികൾ ആരാണെന്ന് മനസ്സിലാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.