2019-ൽ ലോകത്ത് പാഴായത് 93.1 കോടി ടൺ ഭക്ഷണം: പതിനായിരങ്ങൾ പട്ടിണി കിടക്കുമ്പോഴും ഇന്ത്യയിൽ പാഴാക്കിയ ഭക്ഷണത്തിന്റെ കണക്ക് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!!


2019-ൽ ലോകത്ത് 93.1 കോടി ടൺ ഭക്ഷണം പാഴായെന്ന് യു.എന്നിന്റെ റിപ്പോർട്ട്. ഭൂമിയിലുള്ളവരെ മുഴുവൻ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം വരുമിത്. ഇതിൽ 61 ശതമാനം വീടുകളിൽനിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്‌പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവിൽ പാഴായി. അതേസമയം, 2019-ൽ ഇന്ത്യയിൽ പാഴായത് 6.8 ടൺ കോടി ഭക്ഷ്യവസ്തുക്കളാണ്.

ഇന്ത്യയിൽ, ആളൊന്നിന് 50 കിലോഗ്രാം എന്ന തോതിൽ ഒരുവർഷം ഗാർഹിക ഭക്ഷ്യമാലിന്യമുണ്ടാകുന്നു. യു.എസിലിത് 59-ഉം ചൈനയിൽ 64-ഉം കിലോഗ്രാമാണ്.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി, ജൈവവൈവിധ്യനഷ്ടം, മലിനീകരണം എന്നിവയെപ്പോലെ ലോകമെമ്പാടുമുള്ള വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും സർക്കാരുകളും ഭക്ഷ്യമാലിന്യങ്ങൾ കുറയ്ക്കാൻ മുൻകൈ എടുക്കേണ്ടതുണ്ടെന്ന് യു.എൻ.ഇ.പി. എക്സിക്യുട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്‌സൺ പറഞ്ഞു.

2019-ൽ 69 കോടി ആളുകൾ പട്ടിണിയിലായെന്നിരിക്കെയാണ് ഇത്രയും ഭക്ഷണം പാഴായിരിക്കുന്നത്. കോവിഡ് വ്യാപനംമൂലം ആഗോളതലത്തിൽ പട്ടിണിനിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.