വളാഞ്ചേരിയില്‍ നിന്ന് 21 കാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു: ഡ്രോണ്‍ ഉപയോഗിച്ച് തിരഞ്ഞിട്ടും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താനാവാതെ പോലീസ്


വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10 തിയതി മുതല്‍ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്. വളാഞ്ചരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 20 ദിവസം പിന്നിട്ടിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. സുബിറ ഫര്‍ഹത്തിന്റെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മകളെ ആരോ അപായപ്പെടുത്തിയതായാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. പക്ഷെ അതിന് തക്ക വെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടും ഇല്ല. വിദേശത്തായിരുന്ന സുബിറ ഫര്‍ഹത്തിന്റെ പിതാവ് കബീര്‍ മകളുടെ തിരോധാനം അറിഞ്ഞ് ഈ മാസം 15 നാണ് നാട്ടില്‍ എത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചും സിസിടിവി ഫൂട്ടേജുകള്‍ ശേഖരിച്ചും ഡോഗ് സ്‌ക്വാഡ് പരിശോധനയും ഇതിനോടകം പൂര്‍ത്തിയായി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.