പതിനാലുകാരനെ ലൈംഗിക പീഡിനത്തിന് ഇരയാക്കി; ഗർഭിണിയായതിന് പിന്നാലെ 23 കാരി അറസ്റ്റില്‍


വാഷിങ്ടണ്‍: 14-കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. അര്‍കന്‍സാ സ്വദേശിയായ ബ്രിട്ട്‌നി ഗ്രേ(23)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 14-കാരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവതി ഇരയില്‍നിന്ന് ഗര്‍ഭം ധരിച്ചെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

ബ്രിട്ട്‌നി പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. അര്‍കാന്‍സാസ് ചൈല്‍ഡ് അബ്യൂസ് ഹോട്ട്‌ലൈനില്‍ ഒരാള്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ഈ വിവരം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ യുവതി 14-കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് നേരിട്ട് കണ്ടെന്ന് അവകാശപ്പെട്ടും ഒരാള്‍ വിവരം കൈമാറി.

തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഈ ദൃക്‌സാക്ഷിയെ പോലീസ് വിശദമായി ചോദ്യംചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഒരുവര്‍ഷത്തോളമായി യുവതി 14-കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് ദൃക്‌സാക്ഷിയുടെ മൊഴി. 14-കാരനില്‍നിന്ന് യുവതി ഗര്‍ഭം ധരിച്ചതായും ആശുപത്രി രേഖകളില്‍ ഇക്കാര്യം വ്യക്തമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.