സിപിഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മത്സരിക്കുന്നത് 25 സീറ്റിൽ: സീറ്റു വിഭജനത്തില്‍ തൃപ്തരാണെന്ന്- കാനം രാജേന്ദ്രൻ


തിരുവനന്തപുരം: സി.പി.ഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്.

21 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സീറ്റിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു. എൽ.ഡി.എഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ എത്തിയതോടെ രണ്ട് സീറ്റുകൾ അവർക്കായി വിട്ടുകൊടുക്കേണ്ടി വന്നു. സീറ്റ് വിഭജനത്തിൽ സി.പി.ഐ തൃപ്തരാണെന്ന് കാനം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക

1.നെടുമങ്ങാട് ജി ആര്‍ അനില്‍

2.ചിറയിന്‍കീഴ് വി ശശി

3.ചാത്തന്നൂര്‍ ജി എസ് ജയലാല്‍

4. പുനലൂര്‍ പി.എസ് സുപാല്‍

5. കരുനാഗപ്പള്ളി ആര്‍ രാമചന്ദ്രന്‍

6. ചേര്‍ത്തല പി പ്രസാദ്

7. വൈക്കം സികെ ആശ

8.മൂവാറ്റുപുഴ എല്‍ദോ എബ്രഹാം

9. പീരുമേട് വാഴൂര്‍ സോമന്‍

10. തൃശൂര്‍ പി ബാലചന്ദ്രന്‍

11. ഒല്ലൂര്‍ കെ രാജന്‍

12. കൈപ്പമംഗലം ഇ.ടി. ടൈസണ്‍

13. കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍

14. പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍

15. മണ്ണാര്‍ക്കാട് സുരേഷ് രാജ്

16. മഞ്ചേരി ഡിബോണ നാസര്‍

17. തിരൂരങ്ങാടി അജിത്ത് കോളോടി

18. ഏറനാട് കെ ടി അബ്ദുല്‍ റഹ്മാന്‍

19. നാദാപുരം ഇ കെ വിജയന്‍

20. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍

21. അടൂര്‍ ചിറ്റയം ഗോപകുമാര്‍

തീരുമാനമാകാത്തത്

22. ചടയമംഗലം

23. ഹരിപ്പാട്

24. പറവൂര്‍

25. നാട്ടിക

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.