തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 26 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ


പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 26 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ടീമിന്റെ സഹായത്തോടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന കന്ജാവാൻ നേമം പോലീസ് പിടികൂടിയത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തിനവിള പുത്തന്‍ വീട്ടില്‍ ജോക്കര്‍ എന്ന് വിളിക്കുന്ന അനൂപ് (29), പാറശാല മുറിയത്തോട്ടം തരശില്‍ വീട്ടില്‍ അനീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചുവരുകയായിരിന്നു. പള്ളിച്ചല്‍ ജംഗ്ഷനില്‍ വച്ചാണ് ഇവരെ പിടികൂടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.