വയനാട്ടിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയും 27 കാരനായ യുവാവും തൂങ്ങിമരിച്ച നിലയിൽ


മാനന്തവാടി: വയനാട് മാനന്തവാടിക്കടുത്ത് എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലെ പരേതനായ ബാബു മീനാക്ഷി ദമ്പതികളുടെ മകന്‍ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല ലയന(17)എന്നിവരെയാണ് ഷെഡിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളമുണ്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലയന.

ചൊവ്വാഴ്ച്ചയാണ് വിദ്യാര്‍ത്ഥിനി കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വിനീഷിന്റെ വീട്ടില്‍ രണ്ട് ദിവസമായി ആരും ഇല്ലായിരുന്നൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.അമ്മ സഹോദരിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വെളളമുണ്ട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.