സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 280 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.