മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട; രണ്ടരക്കോടിയുടെ നിരോധിത ലഹരി വസ്തുക്കളുമായി 3 പേർ അറസ്റ്റിൽ


മലപ്പുറം: തിരൂരില്‍ വന്‍ ലഹരി വേട്ട. രണ്ടരക്കോടി രൂപയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളുമായി കര്‍ണാടക സ്വദേശികള്‍ പിടിയിലായി. ഇര്‍ഫാന്‍, മുജമ്മില്‍ പാഷ, രമേഷ് എന്നിവരെയാണ് തിരൂര്‍ പോലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. സംസ്ഥാന വ്യപകമായി സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിനായി കര്‍ണാടക രജിസ്‌ട്രേഷനുള്ള നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു. നാലരലക്ഷം പായ്ക്കറ്റ് ഹാന്‍സ് 300 ചാക്കുകളിലായി മൈദ കടത്തുകയാണെന്ന വ്യാജേനയാണ് ഹാന്‍സ് ചാക്കുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈസ്പി സുരേഷ് ബാബു, മലപ്പുറം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി പി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ എസ്‌ഐ ശ്രീജിത്ത്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡ് അംഗങ്ങളായ എസ്‌ഐ എം പി മുഹമ്മദ് റാഫി, പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, എസ്‌സിപിഒമാരായ രാജേഷ്, ജയപ്രകാശ്, തിരൂര്‍ ചോലിസ് സ്റ്റേഷന്‍ എഎസ്‌ഐമാരായ അനില്‍കുമാര്‍, ദിനേശന്‍, നവീന്‍, സിപിഒ ബിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ലോറി സഹിതം പിടികൂടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.