ഫുട്‌ബോൾ ടൂർണമെന്റിലെ മികച്ച കളിക്കാരന് ഏറ്റവും 'വിലപിടിപ്പുള്ള' സമ്മാനമായി മലപ്പുറത്തെ ഒരു ക്ലബ് നല്‍കിയത് 'പെട്രോള്‍'


മലപ്പുറം: ടൂർണമെന്റിലെ ഏറ്റവും
മികച്ച കളിക്കാരന് സമ്മാനമായി പെട്രോള്‍ നല്‍കി മലപ്പുറത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ. മലപ്പുറം മങ്ങാട്ടുപുലം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫ്ളഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള സമ്മാനമായാണ് പെട്രോൾ നൽകിയത്. മൂന്ന് ലിറ്റര്‍ പെട്രോള്‍ ആണ് ടൂര്‍ണമെന്റില്‍ സമ്മാനമായി നല്‍കിയത്.

‘പാസ്‌ക് പിലാക്കല്‍’ ടീമംഗം അനസാണ് മികച്ച കളിയിലൂടെ ആ ‘ഭാഗ്യവാനായി’ മാറിയത്. പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.