ആ​ന്ധ്രയിൽ ബസ് ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച്​ അപകടം; അഞ്ചുമരണം, 30 പേർക്ക് പരിക്ക്


ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച്​ അഞ്ചു പേർ മരിച്ചു. 30ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്ച രാവിലെ ആന്ധ്രപ്രദേശ്​ ​സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ (എ.പി.എസ്​.ആർ.ടി.സി) ബസ്​ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ​ുങ്കാരി പേട്ടക്ക്​ സമീപം ബസുകൾ പരസ്​പരം കൂട്ടിയിടിച്ചതിന്​ പിന്നാലെ ഒരു ബസിൻെറ പിറകിൽ ട്രക്കും വന്നിടിച്ചു. രണ്ടു ബസുകളിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്​.

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ്​ റിപ്പോർട്ട്. റോഡുകൾക്ക്​ ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്‍റെ പുക നിറഞ്ഞ്​ കാഴ്ച മറച്ചതാണ്​ അപകട കാരണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.