സ്വവര്‍ഗ പങ്കാളി മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങി; ഗ്രാഫിക് ഡിസൈനറായ യുവാവ് 30 കാരനായ പങ്കാളിയെ കൊന്ന് മൃതദേഹം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു


മുംബൈ: സ്വവര്‍ഗ പങ്കാളി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. നാഷണല്‍ കെമിക്കല്‍ ലബോറട്ടറിഗയിലെ പി.എച്ച്ഡി റിസേര്‍ചര്‍ ആയ സുദര്‍ശന്‍ ബാബുറാവു പണ്ഡിറ്റ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്റീരിയര്‍ ഡിസൈനറായ രവിരാജ് ക്ഷീര്‍സാഗറിനെ (24) പുനെ പോലീസ് അറസ്റ്റു ചെയ്തു.

കൊലപാതകത്തിനു ശേഷം രവീരാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പോലീസ് അറിയിച്ചു. ആറു മാസം മുന്‍പ് ഒരു ഡേറ്റിംഗ് ആപ് വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. ശനിയാഴ്ചയാണ് സുദര്‍ശന്‍ പണ്ഡിറ്റിന്റെ മൃതദേഹം സുസ് ഖിന്ദിയില്‍ കണ്ടെത്തിയത്. കഴുത്ത് അറുത്ത്, മുഖം കല്ലിനിടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പോക്കറ്റില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുദര്‍ശനുമായി ബന്ധമുള്ള ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിവരം ലഭിച്ചതും കേസ്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.