ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി: എട്ട് മണ്ഡലം പ്രസിഡന്റുമാരും' 33 ബൂത്ത് പ്രസിഡന്റുമാരും പാർട്ടി വിട്ടു


ചാലക്കുടി: ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു. ചാലക്കുടിയിൽ ടി. ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജിവച്ചത്. ബൂത്ത് പ്രസിഡന്റുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാജിവച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നാണ് പ്രവർത്തകരുടെ ആവശ്യം.

ചാലക്കുടിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. മണ്ഡലത്തിലുള്ളവരെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് എട്ട് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികൾ രാജി ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.