ലക്നൗ: ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത 35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ചുവെന്നു പോലീസ്. എന്നാല്‍ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു.
സ്റ്റേഷനിലെ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. ആഗ്രയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ആഗ്ര സോണ്‍ എഡിജി രാജീവ് കൃഷ്ണയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിലാണ് മദ്യം നിയമവിരുദ്ധമായി വിറ്റതാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.