'ബിജെപിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസില്‍'; സുരേന്ദ്രന്റെ 35 സീറ്റ് പരാമര്‍ശത്തില്‍ പിണറായി വിജയൻ


കണ്ണൂര്‍: ബിജെപിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റുകള്‍ മതിയെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.

'ബിജെപിയുടെ ഒരുന നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തില്‍ വന്നോളുമെന്ന്. 71 വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം' പിണറായി പരിഹസിച്ചു.

തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് ഡിപ്പോസിറ്റുകളെ അയക്കണോ എന്ന് കേരളത്തിലെ യുഡിഎഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ വഞ്ചിതാരായിക്കൂടാ എന്ന് അവര്‍ ആഗ്രഹിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.