പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്പുകളെകൂടി പുറത്താക്കി ഗൂഗിൾ: നീക്കംചെയ്ത ആപ്പുകൾ ഏതൊക്കെയെന്ന് അറിയാം..


പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. (കോപ്പി കാറ്റ്‌സ് ആപ്പ്) എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

ഒരു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോക്ക് ആക്കും. തുടർന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം.

ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കൾ അവരവരുടെ ഫോണിൽ നിന്നും ഈ ആപ്പുകൾ നീക്കം ചെയ്യണം.

പ്ലേ സ്റ്റേറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ ഇവയാണ്..

◆ വൈഫൈ കീ- ഫ്രീ മാസ്റ്റർ വൈഫൈ
◆ സൂപ്പർ ഫോൺ ക്ലീനർ 2020
◆ റിപ്പെയർ സിസ്റ്റം ഫോർ ആൻഡ്രോയിഡ് ആന്റ് സ്പീഡ് ബൂസ്റ്റർ
◆ സെക്യൂരിറ്റി ഗാലറി വോൾട്ട്: ഫോട്ടോസ്, വിഡിയോസ്, പ്രൈവസി സേഫ്
◆ റിംഗ്‌ടോൺ മേക്കർ- എംപി3 കട്ടർ
◆ നെയിം ആർട്ട് ഫോട്ടോ എഡിറ്റർ
◆ സ്മാർട്ട് ക്ലീനർ- ബാറ്ററി സേവർ, സൂപ്പർ ബൂസ്റ്റർ
◆ റെയിൻ ഫോട്ടോ മേക്കർ – റെയിൽ എഫക്ട് എഡിറ്റർ
◆ ക്രോണോമീറ്റർ
◆ ലൗഡസ്റ്റ് അലാം ക്ലോക്ക് എവർ
◆ റിംഗ്‌ടോൺ മേക്കർ അൾട്ടിമേറ്റ് ന്യൂ എംപി3 കട്ടർ
◆ വിഡിയോ മ്യൂസിക്ക് കട്ടർ ആന്റ് മർജർ സ്റ്റുഡിയോ
◆ വൈഫൈ ഫയൽ ട്രാൻസ്ഫർ 2019
◆ വൈഫൈ സ്പീഡ് ടെസ്റ്റ്
◆ ഡബ്ല്യുപിഎസ് ഡബ്ല്യുപിഎ വൈഫഐ ടെസ്റ്റ്
◆ ലോക്ക് ആപ്പ് വിത്ത് പാസ്വേഡ്
◆ ഫോട്ടോ എഡിറ്റർ ഓസം ഫ്രെയിം എഫക്ട്‌സ് 3ഡി
◆ ലൗ ഡെയ്‌സ് മെമറി 2020- ലൗ കൗണ്ട് ടുഗെതർ
◆ മാഗ്നിഫയർ സൂം + ഫഌഷ്‌ലൈറ്റ്
◆ മാക്‌സ് ക്ലീനർ- സ്പീഡ് ബൂസ്റ്റർ
◆ മോട്ടോക്രോസ് റേസിംഗ് 2018
◆ നോക്‌സ് കൂൾ മാസ്റ്റർ- കൂൾ ഡൗൺ
◆ ഒഎസ് 13 ലോഞ്ചർ- ഫോൺ 11 പ്രോ ലോഞ്ചർ
◆ ഒഎസ് ലോഞ്ചർ 12 ഫോർ ഐഫോൺ X
◆ ബാറ്ററി സേവർ പ്രോ 2020
◆ ബ്ലോക്ക് പസിൽ 102 ന്യൂ ടെൻട്രിസ് മാനിയ
◆ ഡിജെ മിക്‌സർ സ്റ്റുഡിയോ 2018
◆ ജിപിഎസ് സ്പീഡോമീറ്റർ
◆ ഗ്രാഫിറ്റി ഫോട്ടോ എഡിറ്റർ
◆ ഓഡിയോ വിഡിയോ മിക്‌സർ
◆ ഐ സൈ്വപ്പ് ഫോൺ X
◆ 3ഡി ഫോട്ടോ എഡിറ്റർ
◆ 3ഡി ടാറ്റു ഫോട്ടോ എഡിറ്റർ ആന്റ് ഐഡിയാസ്
◆ ആപ്പ് ലോക്ക് 2020- ആപ്പ് ലോക്കർ ആന്റ് പ്രൈവസി ഗാർഡ്
◆ ആപ്പ് ലോക്ക് ന്യൂ 2019- പ്രൈവസി സോൺ ആന്റ് ലോക്ക് യുവർ ആപ്പ്‌സ്
◆ അസിസ്റ്റീവ് ടച്ച് 2020
◆ ഓഡിയോ വിഡിയോ എഡിറ്റർ

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.