വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊന്നു ചാക്കിൽകെട്ടി വലിച്ചെറിഞ്ഞു: അരുംകൊല പീഡന ശ്രമം ചെറുത്തതിന്


ന്യൂഡൽഹി: പീഡന ശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്തു കൊന്നു. കേന്ദ്രഭരണ പ്രദേശമായ ദാദ്രയിലെ നാഗർ ഹവേലിയിലാണ്​ സംഭവം. മകളുടെ കൊലപാതകത്തിൽ മനംനൊന്ത്​ പിതാവ്​ ആത്മഹത്യചെയ്​തു. കൊലപാതകത്തിന്​ ശേഷം നാലുവയസുകാരിയെ ചാക്കി​ലാക്കി ടോയ്​ലറ്റിന്​ സമീപത്തെ ഇടുങ്ങിയ സ്​ഥല​ത്തേക്ക്​ വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ്​ സംഭവം.

ഫ്ലാറ്റിന്​ പുറത്ത്​ കളി​ച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതിയായ സന്തോഷ്​ രജത്​ സ്വന്തം അപാർട്ട്​മെന്‍റിലേക്ക്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ കരഞ്ഞതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്​ കഴുത്തറുക്കുകയായിരുന്നു. പിന്നീട്​ മൃതദേഹം ചാക്കിലാക്കി ടോയ്​ലറ്റിന്​ സമീപത്തെ ഇടുങ്ങിയ സ്​ഥലത്തേക്ക് ജനലിലൂടെ എറിയുകയായിരുന്നു.

ഏറെനേരം തിരഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പെൺകുട്ടിയുടെ ഫ്ലാറ്റിന്​ സമീപത്തെ 40ഓളം ഫ്ലാറ്റുകളിലും പരിശോധന നടത്തി. സന്തോഷ്​ രജതിന്‍റെ അപാർട്ട്​മെന്‍റിൽ നടത്തിയ പരിശാധനക്കിടെ ടോയ്​ലറ്റിൽ രക്തക്കറകൾ കാണുകയായിരുന്നു. പിന്നീട് മൃതദേഹവും കണ്ടെത്തി. പൊലീസ്​ ചോദ്യം ചെയ്​തതോടെ രജത്​ കുറ്റം സമ്മതിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.