സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം അതിവേഗത്തിൽ; 45 വയസിന് മുകളിലുള്ളവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊറോണ വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യ വകുപ്പ്. രണ്ടു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നും 45 വയസിന് മുകളിലുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാക്‌സിനേഷന് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ചർച്ച ചെയ്തിരുന്നു.

45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്നിന് വാക്‌സിനേഷൻ ആരംഭിക്കും. പ്രതിദിനം 2.50 ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്.

തെരഞ്ഞെടുപ്പ്, ഉത്സവങ്ങൾ, പൊതു പരീക്ഷകൾ തുടങ്ങിയവ നടക്കാനിരിക്കവെ പൊതുജനങ്ങൾ വാക്‌സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രോഗ വ്യാപന ശേഷി കൂടുമ്പോൾ മരണ നിരക്കും ഉയർന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പും ഈസ്റ്റർ, വിഷു ആഘോഷങ്ങളും രോഗ വ്യാപന ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.