കളിക്കിടെ തർക്കം മൂത്ത് ജീവനുതുല്യം സ്നേഹിച്ചിരുന്ന 5 വയസുകാരൻ സഹോദരനെ മർദിച്ചു: സങ്കടം സഹിക്കവയ്യാതെ 10 വയസ്സുകാരി ജീവനൊടുക്കി


അഞ്ചുവയസ്സുള്ള സഹോദരനെ തല്ലിയതില്‍ മനം നൊന്ത് പത്തുവയസ്സുകാരി ജീവനൊടുക്കി. ആഗ്രയിലെ ഫത്തേഹാബാദിലെ പ്രതാപ് പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ പിതാവിനെ കാണാതായിരുന്നു. ശേഷം അമ്മയും ഈ അടുത്തിടെ മരിച്ചു. തുടർന്ന് മുതിര്‍ന്ന സഹോദരിക്കും ഇളയ രണ്ട് സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു പത്ത് വയസ്സുകാരി കഴിഞ്ഞിരുന്നത്.

മൂത്ത പെണ്‍കുട്ടി ഒരു തുണിക്കടയില്‍ ജോലി ചെയ്തായിരുന്നു ഇവരുടെ ഉപജീവനം കഴിഞ്ഞിരുന്നത്. തര്‍ക്കത്തിനിടയില്‍ പത്തുവയസ്സുകാരി അഞ്ചുവയസ്സുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ഏറെ സ്നേഹിച്ചിരുന്ന സഹോദരനെ അടിക്കേണ്ടി വന്നതിലെ ദുഃഖം താങ്ങാനാവാതെ പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അയല്‍വാസി സംഭവത്തേക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.