സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വന്നാൽ 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പാക്കും- കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍.ഡി.എഫ്. കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്തും ഇത്തവണ ബി.ജെ.പി. തോല്‍ക്കും. ബി.ജെ.പി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

" കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ കടന്നു വരുന്നത് പോലെ ബി.ജെ.പി. കടന്നു വരാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കണം. ഇന്ന് ഈ ഗവണ്‍മെന്റ് തകരാതിരുന്നത് ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ്. ഈ തിരഞ്ഞെടുപ്പില്‍ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണം. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ജയസാധ്യതയുണ്ട്. അത് ഉപയോഗപ്പെടുത്തണം." - കോടിയേരി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.