ഒമാനില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു


മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍(32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്.

സമാഈലില്‍ ഫുഡ്സ്റ്റഫ് കമ്പനിയില്‍ വാന്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഇബ്രിയിലെത്തിയ ഇദ്ദേഹം സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ ആഷിര്‍ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.