ഇടുക്കിയിൽ പ​ഠ​ന​യാ​ത്ര​ക്കെ​ത്തി​യ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്​റ്റ്​ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം


ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന്​ പ​ഠ​ന​യാ​ത്ര​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച മി​നി ടൂ​റി​സ്​​റ്റ്​ ബ​സ് മറിഞ്ഞു. ഈ​ട്ടി​ത്തോ​പ്പി​ല്‍ വെച്ചാണ് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു. റോ​ഡ​രി​കി​ലെ ടെ​ലി​ഫോ​ണ്‍ പോ​സ്​​റ്റി​ല്‍ ബ​സ്​ ത​ങ്ങി നി​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പ​ഠ​ന​യാ​ത്ര​ക്ക്​ എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ഡ്രൈ​വ​റും അ​ട​ക്കം 19 പേ​ര​ട​ങ്ങു​ന്ന സം​ഘം. കു​മ​ളി​യി​ല്‍​നി​ന്ന് അ​ടി​മാ​ലി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ​ട്ടി​ത്തോ​പ്പ് പ​ള്ളി​ക്ക് സ​മീ​പം കൊ​ടും​വ​ള​വി​ൽ വെച്ചാണ് അപകടം സംഭവിച്ചത്. വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഡ്രൈ​വ​ര്‍​ക്ക് കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വു​മു​ള്ള റോ​ഡി​ല്‍ ബ​സി​െന്‍റ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

ത​ല​കീ​ഴാ​യി ബ​സ് മ​റി​ഞ്ഞെ​ങ്കി​ലും റോ​ഡ​രു​കി​ല്‍ നി​ന്ന ടെ​ലി​ഫോ​ണ്‍ പോ​സ്​​റ്റി​ല്‍ ത​ങ്ങി​നി​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്‌. മ​റി​ഞ്ഞ ബ​സി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തി​റ​ക്കു​ക​യും വ​ടം​കെ​ട്ടി ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​യു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു.ബ​സ് മ​റി​ഞ്ഞ​തോ​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​യാ​ത്ര അ​വ​സാ​നി​പ്പി​ച്ച്‌​ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ തിരിച്ചുപോകുകയുണ്ടായി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.