ലോകത്ത് ഈ വര്‍ഷം ഏറ്റവും അധികം സമ്പത്ത് ഉണ്ടാക്കിയ വ്യവസായിയായി അദാനി; മറികടന്നത് ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും


ന്യൂഡല്‍ഹി: ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്ന് ലോകത്ത് ഏറ്റവും സമ്പത്തുണ്ടാക്കിയ വ്യവസായായി ഗൗതം അദാനി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്‌ട്രേലിയന്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണ് അദാനി നേട്ടം കൈവരിച്ചത്.

ഗൗതം അദാനിയുടെ സമ്പത്ത് 16.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കൂടി വര്‍ധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി മാറിയെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതോടെയാണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായായി അദേഹം മാറിയത്.

അതേസമയം അദാനി വര്‍ധിപ്പിച്ച വര്‍ധിപ്പിച്ച സ്വത്തിന്റെ പകുതിയോളം മാത്രമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് 2021 ല്‍ നേടാനായുള്ളൂ. അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്‌സ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍സ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.