കേരളത്തിൽ സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന്- എ. കെ ആന്റണി


തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഠമായി തീരുമാനം വരുമെന്നും ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം 2004 ഓടെ താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് മുന്‍പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ദൃശ്യനാണെന്നും
അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലാണ് പൊതുവെ തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാവുക. ഇത്തവണ സി.പി.എമ്മിലും കലാപമുണ്ടായി.
ലതിക സുഭാഷിന്റെ കാര്യത്തില്‍ സങ്കടമുണ്ട്. സര്‍വേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.