ലക്നൗ: ഉത്തർപ്രദേശിലെ ബലിയയിൽ ഡോ. ബി.ആർ അംബേദ്കറുടെ പ്രതിമ തകർത്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ഒടുവിൽ എത്രയും വേഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സർവേശ് യാദവ് പറഞ്ഞു. അംബേദ്കർ കമ്മിറ്റി പ്രസിഡന്റ് സുനിൽ കുമാറിന്റെ പരാതിയിൽ അജ്ഞാതരായ ആക്രമികൾക്കെതിരെ ഭീം പുര പോലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലയിലെ സിക്കന്ദർപുർ മേഖലയിലും അംബേദ്കർ പ്രതിമ സാമൂഹിക വിരുദ്ധർ തകർത്തിരുന്നു.