വേഗതെയെ ചൊല്ലി തർക്കം; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് ഡ്രൈവറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന് ആരോപിച്ച് ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങിപ്പോയി, സംഭവം പാലക്കാട്


പാലക്കാട്: അമിതവേഗതയിൽ ആംബുലൻസിൽ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ. ആംബുലൻസിന് അകത്ത് യുവതിയും കുഞ്ഞും ഭർത്താവും രണ്ടു ബന്ധുക്കളും നഴ്സിങ് അസിസ്റ്റന്റും ആയിരുന്നു ഉണ്ടായിരുന്നത്. അതേസമയം, അമിതവേഗതയിൽ ആയിരുന്ന ആംബുലൻസിന് അകത്ത് സ്ട്രക്ചറിൽ നിന്ന് യുവതി വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു.

നടുറോഡിൽ ആംബുലൻസ് ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി പോയതോടെ ഇവർ പകൽ ചൂടിൽ ആംബുലൻസിനകത്ത് വിയർത്ത് ഇരുന്നു. ഏകദേശം ഒരു മണിക്കൂറോളം നേരം ഇവർക്ക് ആംബുലൻസിൽ ഇരിക്കേണ്ടതായി വന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മറ്റൊരു ആംബുലൻസിൽ തൃശൂരിലേക്ക് എത്തിച്ചത്.

സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു. ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ പേരിലാണ് ടൗൺ നോർത്ത് പൊലീസ് കേസ് എടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ പാലക്കാട് പോസ്റ്റോഫീസ് കൊപ്പം റോഡിൽ ആയിരുന്നു സംഭവം. പ്രസവ ശേഷമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് യുവതിയെ തൃശൂരിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റാൻ നിർദ്ദേശിച്ചിരുന്നു.

ഇതിനായി കിണാശ്ശേരി കേന്ദ്രീകരിച്ച് ഓടുന്ന ആലപ്പുഴ സ്വദേശിയുടെ ആംബുലൻസാണ് കിട്ടിയത്. ആംബുലൻസ് ഓടിച്ചത് ആഷിദ് ആയിരുന്നു. എന്നാൽ, വഴി അറിയില്ലെന്ന കാരണം പറഞ്ഞ് ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേൽപ്പിച്ചു. ഇതിനിടെ പോകേണ്ട വഴിയിൽ നിന്ന് ഏറെ ദൂരം മാറി സഞ്ചരിച്ചു. ഇതിനെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്നവരുമായി തർക്കമുണ്ടായി. യുവതിയുടെ ബന്ധുക്കൾ ഡ്രൈവറെ കൈയേറ്റം ചെയ്തതതായും പരാതിയുണ്ട്.

ഇത്തരം സംഭവങ്ങളെ തുടർന്ന് ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട ഇവരെ പൊലീസ് മറ്റൊരു ആംബുലൻസ് വരുത്തിയാണ് തൃശൂർക്ക് അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ ആയിരുന്ന 21കാരൻ ആഷിദിന് എതിരെ കേസ് എടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.