സ്വര്‍ണക്കടത്തിലെ ദൂരുഹമരണം ഏതെന്ന് അമിത് ഷാ വ്യക്തമാക്കണം; അമിത് ഷായും പിണറായിയും തമ്മില്‍ രഹസ്യ ധാരണയെന്ന്- കോണ്ഗ്രസ്


ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം. അമിത് ഷായും പിണറായി വിജയനും തമ്മില്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ വെറും നാടകമാണ്. കള്ളക്കളി മറച്ചുവയ്ക്കാനുള്ള വാദപ്രതിവാദങ്ങളാണ് ഇവര്‍ നടത്തുന്നത്. പരസ്പരമുള്ള ചോദ്യങ്ങളല്ല, നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അമിത് ഷാ തിരുവനന്തപുരത്ത് ഉന്നയിച്ച ചോദ്യങ്ങളും അതിന് മറുപടി നല്‍കാതെ പിണറായി വിജയന്‍ മറുചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇവര്‍ തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിനു പിന്നില്‍ ജനസംഘത്തിന്റെ പിന്തുണയോടെ വിജയിച്ച ചരിത്രമുള്ളയാളാണ് പിണറായി വിജയനെന്നും മുല്ലപള്ളി വിമര്‍ശിച്ചു.

അമിത് ഷായും പിണറായി വിജയനും തമ്മില്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളുകളെ കബളിപ്പിക്കാനുള്ള നാടകം. സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണം എങ്ങനെ ആവിയായി? എന്തുകൊണ്ട് പാതിവഴിയില്‍ നിര്‍ത്തി? എന്തുകൊണ്ട് മുന്നോട്ടുപോകുന്നില്ല. അമിത് ഷാ മറുപടി പറയണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുക്കെട്ടിന്റെ ഫലമാണ്. അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. എന്നിട്ടാണ് പരസ്പരം അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനിടെയില്‍ നടന്ന ദുരൂഹമായ കൊലപാതകം ഏതാണെന്ന് അമിത് ഷാ വ്യക്തമക്കണം. അങ്ങനെ ഒരു കൊലപാതകം നടന്നോ എന്ന് മുഖ്യമ്രന്തി വ്യക്തമാക്കണം. അല്ലാതെ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്.

അമിത് ഷാ മാലാഖ ചമയേണ്ട. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപത്തിന്റെ ആസൂത്രണം അദ്ദേഹത്തിന്റെ കൈകളിലൂടെയാണ്. മുസ്ലീം സമുദായത്തെ ഏതുകാലത്തും വേട്ടയാടാന്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് അമിത് ഷാ. അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല.

ഇവര്‍ പരസ്പരം അറിഞ്ഞുകൊണ്ട് നടത്തുന്ന കള്ളക്കളിയാണ്. ഇവര്‍ രണ്ടു പേരുടെയും ലക്ഷ്യം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുകയാണ്. കഴിഞ്ഞ കുറെ നാളുകളായി അതാണ് നടക്കുന്നത്. അതെല്ലാം ജനങ്ങള്‍ തള്ളിക്കളയും.

കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കാന്‍ പോകുന്നില്ല.. ബി.ജെ.പിക്ക് ജനങ്ങളുടെ മുന്നില്‍ ഒന്നും വ്യയ്ക്കാന്‍ കഴിയുന്നില്ല. അതാണ് അമിത്ഷായുടെ പ്രസംഗം. എവിടെ പ്രസംഗിച്ചാലും രാുഹല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നു. കേരളത്തില്‍ വന്നാല്‍ മാത്രം രാഹുലിനെതിരെ ഒന്നും പറയുന്നില്ല.

രാജ്യത്തെ മുസ്ലീം ജനതയെ പീഡിപ്പിക്കുന്ന അമിത് ഷായുമായി പിണറായി വിജയനെന്താണ് ബന്ധം?. സ്വര്‍ണക്കടത്തിലെ 164 പ്രകാരം പിണറായി വിജയനും സ്പീക്കര്‍ക്കുമെതിരെ മൊഴിയുണ്ട്. എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് അമിത് ഷാ മറുപടി പറയണം. രണ്ടു മാസമായി എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാകുന്നു. സ്വര്‍ണക്കടത്തില്‍ ആര് ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്- ചെന്നിത്തല ചോദിച്ചു.

ലാവ്‌ലിന്‍ കേസ് എന്തിനാണ് ഏപ്രില്‍ ആറ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തേക്ക് മാറ്റിവച്ചത്. ഈ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയും. അതുകൊണ്ട് ഈ രണ്ടു കൂട്ടരും എത്ര ഒത്തുകളിച്ചാലും ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കും. ഇവര്‍ രണ്ടുപേരും നടത്തുന്ന വെല്ലുവിളികള്‍ ഒരു പുകമറയാണ്.

ജനങ്ങള്‍ക്ക് ചോദ്യങ്ങളല്ല, നടപടിയാണ് വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവിടെ ക്രിമിനല്‍ കുറ്റങ്ങളില്‍ ചോദ്യങ്ങളുമില്ല നടപടിയുമില്ല. ആഭ്യന്തരമന്ത്രി പറഞ്ഞത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണോ? എങ്കില്‍ ചോദ്യങ്ങളല്ല നടപടിയാണ് വേണ്ടത്. മുഖ്യമന്ത്രി തിരിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്. ആഭ്യന്തരമന്ത്രി പറയുന്നു ഇവിടെ മത്സരം എന്‍.ഡി.എയും എല്‍ഡിഎഫും തമ്മിലാണെന്ന്. എന്നാല്‍ മത്സരം ആര് തമ്മിലാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.