അങ്കമാലി അതിരൂപതയിലെ വിവാദ വൈദികന്റെ നേതൃത്വത്തിൽ ഗുണ്ട വിളയാട്ടം


കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദിക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം പുതിയ തലത്തിൽ. ഇടവകയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ സ്ഥലംമാറ്റിയതിന് അതിരൂപത നേതൃത്വത്തെ വെല്ലുവിളിച്ചും കന്യാസ്ത്രീകളോടും വയോധികരായ സ്ത്രീകളോടും അശ്ലീലഭാഷയിൽ സംസാരിച്ചും കുപ്രസിദ്ധി നേടിയ ഫാ. തോമസ് കണ്ണാട്ട് ആണ് വിവാദ നായകൻ.

ഈ വൈദികനെ അതിരൂപതയിൽ ഒരു ഇടവകയിലും ഭരണ ചുമതല ഏല്പിക്കാൻ പറ്റില്ലെന്ന് കണ്ടതോടെ "ഇൻഫാം ഡയറക്ടർ" എന്നൊരു തസ്തിക ഉണ്ടാക്കി അതിരൂപത ഫാ. കണ്ണാട്ട് മുൻപിരുന്ന വൈക്കം വടയാറിലെ ഉണ്ണി മിശിഹാ പള്ളിയിൽ നിന്നും മാറ്റുക ആയിരുന്നു. കലൂരിൽ അതിരൂപതയുടെ കീഴിലുള്ള സാംസ്‌കാരിക കേന്ദ്രമായ റിന്യൂവൽ സെന്ററിൽ താമസിക്കാൻ മുറിയും നൽകി. ശനിയാഴ്ച വൈകിട്ടോടെ റിന്യൂവൽ സെന്ററിൽ എത്തിയ വൈദികനും ഗുണ്ടകളും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. അക്രമം മൂന്ന്‌ മണിക്കൂറിലേറെ നീണ്ടുനിന്നു.

ഫാ തോമസ് കണ്ണാട്ടും മദ്യലഹരിയിൽ ആയിരുന്ന ഗുണ്ടകളും നടത്തിയ അക്രമത്തിൽ സ്ഥാപനത്തിനും കേടുപാടുകൾ പറ്റിയതായാണ് വിവരം. ഫാ കണ്ണാട്ടിന്റെയും അയാളുടെ സഹോദരൻമാരുടെയും അവരുടെ മക്കളുടെയും മരുമക്കളുടെയും നേതൃത്വത്തിൽ ആയിരുന്നു അക്രമമെന്ന് അൽമായ മുന്നേറ്റം പ്രവർത്തകർ പറയുന്നു. അമ്പതോളം വാഹനങ്ങളുടെ അകമ്പടിയിൽ ആയിരുന്നു ഫാ കണ്ണാട്ടിന്റെ വരവ്. സംഘം റിന്യൂവൽ സെന്ററിൽ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന അൽമായ നേതാക്കളെ കണ്ടതോടെ ഫാ കണ്ണാട്ടിന്റെ നിയന്ത്രണം വിട്ടു.

താൻ മുൻപിരുന്ന ഇടവകയിലെ അംഗവും ഈ വൈദികന്റെ അഴിമതിക്കും ധാർഷ്ട്യത്തിനും എതിരെ ശക്തമായി പ്രതികരിച്ചു രംഗത്ത് വരികയും ചെയ്ത വിൻസെന്റ് ഡി പോൾ എന്ന സംഘടനയുടെ അതിരൂപത പ്രസിഡന്റുമായ ബെൻലി താടിക്കാരൻ എന്നയാൾക്ക് നേരെയാണ് ഫാ കണ്ണാട്ട് ആക്രമണത്തിന് നിർദേശം നൽകിയത്. തന്നെ വിമര്ശിച്ചവരെ എല്ലാം ചൂണ്ടിക്കാട്ടി അവരെയെല്ലാം അടിക്കണമെന്നു മദ്യലഹരിൽ അഴിഞ്ഞാടിയ ആക്രമികളോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. അക്രമികൾ എന്തും ചെയ്യുന്ന അവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയ അൽമായ നേതാക്കൾ സ്ഥാപനത്തിന് ഉള്ളിലേക്ക് മാറിയെങ്കിലും സംഘം പിന്നാലെ വന്നു.

ഈ സമയം സ്ഥാപനത്തിൽ ഉണ്ടായിയുന്ന ചില വൈദികർ ഇവരുടെ രക്ഷക്ക് എത്തിയെങ്കിലും അക്രമികൾ പിന്തുടർന്നുകൊണ്ടിരുന്നു. ഫാ കണ്ണാട്ടിനെ വിമര്ശിച്ചവരെ ഇറക്കി വിടണമെന്നും തങ്ങൾക്ക് അവരെ അടിക്കണമെന്നും ഇവർ ആക്രോശിച്ചുകൊണ്ടിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു ഈ സംഘർഷവസ്ഥ. പോലീസിനെ വിളിക്കാൻ അൽമായ നേതാക്കൾ അതിരൂപത നേതൃത്വത്തോട് ആവശ്യപ്പെട്ടു എങ്കിലും നേതൃത്വം വളരെ വൈകിയാണ് ഇടപെട്ടതെന്നും ആക്ഷേപമുണ്ട്.

സ്ഥലത്തെത്തിയ വികാരി ജനറാൾമാർ ഒടുവിൽ പോലീസിനെ വിളിച്ചു. പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരുമായി ചർച്ച നടത്തി. ഇതിനിടയിലും അക്രമികൾ സംഘർഷം ഉണ്ടാക്കിയെന്നു ബെൻലി താടിക്കാരൻ പറയുന്നു. ഈ സംഘർഷം നടക്കുന്നതിനിടെ ബെൻലി എടുത്ത വീഡിയോ അതിരൂപതയിലെ വൈദികർ ഉൾപ്പെട്ട ഒരൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വടയാർ ഇടവക ഗ്രൂപ്പിൽ ആരോ ചോർത്തി കൊടുത്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ബെൻലിയെ ആക്രമിക്കാനുള്ള ഒരു കാരണമാക്കി അവർ അതിനെ മാറ്റുകയായിരുന്നു. വീഡിയോ വന്നത് ഫാ കണ്ണാട്ടിനു നാണക്കേട് ഉണ്ടാക്കിയെന്നും ബെൻലി മാപ്പ് പറയണം എന്നുമായി ആവശ്യം. വികാരി ജനറാൾമാർ നടത്തിയ ചർച്ചക്ക് ശേഷം ബെൻലിയെ അക്രമി സംഘത്തിന് മുന്നിലേക്ക്‌ വിളിച്ചു വരുത്തി പോലീസിന്റെ കൂടെ സാന്നിധ്യത്തിൽ മാപ്പ് പറയിപ്പിച്ചു.

തലശ്ശേരി രൂപതയിലെ കുന്നോത്തു പള്ളിയിൽ ജിൽസ് ഉണ്ണിമാക്കൽ എന്ന വിശ്വാസിക്ക് നേരെ നടന്ന ആൾ ക്കൂട്ട വിചാരണക്ക് സമാനമായിരുന്നു ഇതും. അക്രമം നടത്തിയ ഫാ കണ്ണാട്ടിനും അക്രമികൾക്കും എതിരെ നടപടി സ്വീകരിക്കാൻ അതിരൂപത ധൈര്യപ്പെട്ടില്ലെങ്കിലും അത് പുറം ലോകത്തെ അറിയിച്ചയാളെ വിചാരണ ചെയ്തു ക്രൂശിക്കാൻ മടിച്ചില്ല. രാത്രി 9.30 വരെ സ്ഥലത്തു ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. ഇതിന് ശേഷമാണ് അൽമായ നേതാക്കൾക്ക് പോലീസ് സുരക്ഷയിൽ പുറത്തിറങ്ങാൻ പോലും കഴിഞ്ഞത്.

മുൻപിരുന്ന ഇടവകയിലെ മഠത്തിൽ ഭക്ഷണം കഴിക്കുന്നതിനിടെ കന്യാസ്ത്രീകളോട് 'തന്റെ ലിംഗത്തിന് ഈ ഏത്തപ്പഴത്തെക്കാൾ വലിപ്പമുണ്ടെന്നു 'പഴം ഉയർത്തിക്കാട്ടി ഫാ കണ്ണാട്ട് പറഞ്ഞുവെന്ന് ആരോപണം ഉയർന്നിരുന്നു. അതിനു ശേഷം "ഫാദർ ഏത്തക്ക "എന്ന അപര നാമത്തിലാണ് ഇയാൾക്കെതിരെ സമൂഹ മാധ്യമങ്ങളിലുള്ള ട്രോളുകൾ.

അൽമായ നേതാക്കളെ അടിക്കാൻ റിന്യൂവൽ സെന്ററിന്റ ഊട്ടുമുറിയിൽ കയറിയ ഫാ കണ്ണാട്ടിന്റെ ബന്ധുക്കളെ അവിടെ അതിഥികൾക്ക് നൽകാൻ വച്ചിരുന്ന പഴം കഴിക്കാൻ ക്ഷണിച്ചതാണ് സംഘം കൂടുതൽ അക്രമാസക്തമാകാൻ കാരണം എന്നും പറയപ്പെടുന്നു. അക്രമികളെ കണ്ടപ്പോൾ അൽമായ നേതാക്കൾ പുറത്തുപോയിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു എന്നാണ് ചില വൈദികരുടെ നിലപാട്.

എന്നാൽ കണ്ണാട്ടച്ചന്റെ വരവ് കാണാൻ വന്നതല്ലെന്നും തങ്ങൾ ഒരൂ മീറ്റിംഗിൽ വച്ചിരുന്നു എന്നും അതിൽ പങ്കെടുക്കാൻ എത്തേണ്ടവരെ കാത്തിരിക്കുക ആയിരുന്നു എന്നുമാണ് അൽമായ നേതാക്കളുടെ വാദം. മദ്യലഹരിയിൽ ഗുണ്ടകളുമായി വൈദികൻ വന്നതു ആക്രമണം നടത്താൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നാണ് ഇവർ ചോദിക്കുന്നത്. ഫാ കണ്ണാട്ടിന്റെ രണ്ട് സഹോദരമാരും മക്കളും ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ കയറി നിന്നാണ് അക്രമികളെ പ്രോത്സാഹിപ്പിച്ചതെന്നും ഇവർ പറയുന്നു.

പുറത്തുവന്ന ചില വീഡിയോയിലും ഇതു വ്യക്തമാണ് റിന്യൂവൽ സെന്ററിന്റ മുറ്റതുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരോട് തനിക്കു വേണ്ടി മുദ്രാവാക്യം വിളിക്കാൻ വൈദികൻ ആവശ്യപ്പെടുന്നതും അയാൾ തന്നെ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നതും കാണാമായിരുന്നു എന്നും അൽമായ പ്രതിനിധികൾ പറഞ്ഞു.

കന്യാസ്ത്രീകളെ ഏത്തക്ക കാണിച്ചത് കൂടാതെ പ്രായമുള്ള കന്യാസ്ത്രീകളോടും ഇയാൾ അശ്ലീലം പറയുന്നത് പതിവായതോടെ മഠത്തിൽ പ്രവേശനം തന്നെ വിലക്കേണ്ടി വന്നിരുന്നു. പിരിവ് നൽകാത്തതിന്റെ പേരിൽ വിധവയായ റിട്ട. അധ്യാപികയോട് അസഭ്യം പറഞ്ഞതിന്റെ പേരിൽ ഇയാൾക്കെതിരെ നിയമ നടപടിയുമായി കുടുംബം രംഗത്ത് വന്നിരുന്നു. അന്നത്തെ ഒരൂ സഹായ മെത്രാൻ ആ വയോധികയുടെ വീട്ടിൽ ചെന്ന് മാപ്പ് പറഞ്ഞതും കേസ് പിൻവലിച്ചതും അവരുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.

ഇരിക്കുന്ന ഇടവകകൾ കൊള്ളയടിച്ചു ചേർത്തല കൊക്കോതമംഗലത്തുള്ള സ്വന്തം വീട്ടിലേക്കു കടത്തുകയും വീട്ടുകാർ നടത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിക്കുകയുമാണ് ഫാ കണ്ണാട്ടിന്റെ രീതി എന്നാണ് ആക്ഷേപം. നാട്ടിൽ വീട്ടുകാർ അടുത്തകാലത്തു വാങ്ങിയ സ്ഥലങ്ങളും കെട്ടിടങ്ങളും ഇങ്ങനെ ഉണ്ടാക്കിയ പണം കൊണ്ടാണെന്നു വിമർശനം ഉയരുന്നു. അന്യായ പിരിവിനെ എതിർക്കുന്നവരെ വിശുദ്ധ കുർബാന മധ്യേ പോലും ഇയാൾ അപമാനിക്കുന്നു. കുട്ടികളെന്നോ പ്രായമുള്ള സ്ത്രികൾ എന്നോ പോലും ഇയാൾ നോക്കാറില്ലെന്നും അനുഭവസ്ഥർ അതിരൂപതയുടെ ചർച്ച ഗ്രുപ്പിൽ സാക്ഷ്യപെടുത്തുന്നു.

ഇത്തരത്തിൽ മാനസിക നില തെറ്റിയ പോലെ പെരുമാറുന്ന വൈദികനെ റിന്യൂവൽ സെന്ററിൽ നിന്ന് പുറത്താക്കണം എന്ന് അതിരൂപത അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ഇത്തരം ക്രിമിനൽ സ്വഭാവം ഉള്ളയാൾ സാംസ്‌കാരിക കേന്ദ്രത്തിൽ താമസിച്ചാൽ അവിടം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും താവളം ആകുമെന്നും ഇവർ ചുണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.