ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെന്ന വ്യാജേന തട്ടിപ്പ്; മുൻ പോലീസുകാരൻ അറസ്റ്റിൽ


കോട്ടയം: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുൻ പൊലീസുകാരൻ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദാണ്‌(49) അറസ്റ്റിലായത്‌. പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞെത്തിയ പ്രസാദ് ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി സൗജന്യമായി താമസിക്കുകയായിരുന്നു.

ഇതിനിഡി ഇയാൾ ടൗണിലെ ഒരു യുവാവിന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്‌തിരുന്നു. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ , ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐ കെ.എസ്.ജോർജ് , പിആർഒ ജോജൻ ജോർജ് സിപിഒ വിജയരാജ് എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. 1993-ൽ കെഎപിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.