തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍വെച്ച് ലൈംഗിക ചൂഷണം ചെയ്തു; യാചകൻ അറസ്റ്റിൽ


തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പുളിമാത്ത് വില്ലേജിൽ കൊടുവഴന്നുർ കടമുക്ക് ലതികാ ഭവനിൽ പ്രമോദ് ( 30 ) ആണ് അറസ്റ്റിലായത്. അംഗവൈകല്യമുള്ള ഇയാൾ ബസുകളിലും മറ്റും ഭിക്ഷ യാചിച്ചു പണം സ്വരൂപിച്ച് ജീവിച്ചിക്കുന്നയാളാണ്.

കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിക്ക് പൈസ കൊടുക്കാൻ ശ്രമിക്കുകയും, സീറ്റിൽ അടുത്ത് പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയോട് അപമര്യാദയോട് പെരുമാറുകയുമായിരുന്നു.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് ഇവർസ്കൂളിലും സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കുളത്തൂപ്പുഴ ഭാഗത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.  

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.