അസമും പശ്ചിമ് ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്- Assam Bengal


ന്യൂഡൽഹി: ബംഗാളിലെ 30ഉം അസ്സമിലെ 39ഉം മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകം. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും മൂന്ന് മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

ബംഗാളിലെയും അസമിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ നിർണായക ഘട്ടമാണ് നാളെ നടക്കാനിരിക്കുന്ന രണ്ടാം ഘട്ടം. ബംഗാളില്‍ 3 ജില്ലകളില്‍ നിന്നായി 171 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ടി.എം.സി വിട്ട് എത്തിയ സുവേന്ദു അധികാരിയെ വച്ച് നന്ദി ഗ്രാം പിടിക്കാനാണ് ബി.ജെ.പി നീക്കം.

ബംഗാളിനെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ നന്ദിഗ്രാമില്‍ നിന്നും സംസ്ഥാനത്ത് നിന്നും നീക്കണമെന്നാണ് മമത ബാനർജിയുടെ ആഹ്വാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.എം.സിക്ക് നന്ദിഗ്രാമിൽ 67% ഉം ബി.ജെ.പിക്ക് 6 ശതമാനവുമാണ് വോട്ട് വിഹിതം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ടി.എം.സിയുടെ വോടട്ട് വിഹിതം താഴ്ന്നതും നില മെച്ചപ്പെടുത്താനായതുമാണ് ബി.ജെ.പിയുടെ ധൈര്യം.

എക്കാലവും ഒപ്പം നിന്ന സൌത്ത് 24 പർഗാനയിലെ സീറ്റുകളാണ് ടിഎസിക്ക് രണ്ടാം ഘട്ടത്തില് ആത്മവിശ്വാസം നല്‍കുന്നത്. അഭിനേതാക്കളായ സോഹം ചക്രബർത്തി, സയന്തിക ബാനർജി, ഹിരണ്‍മയ് ചത്തോബാധ്യായ തുടങിയവരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

അസമില്‍ 13 ജില്ലകളില്‍ നിന്നായി 345 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ അമിനുല്‍ ഹഖ് ലസ്കർ, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള് ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. സി.എ.എക്ക് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ രോഷം പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.