രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയില്ല; ശമ്പളം പിടിച്ചുവെച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി അധ്യാപകൻ


ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാത്തതിനാല്‍ തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് അധ്യാപകൻ. ഉത്തര്‍പ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യശ്വന്ത് പ്രതാപ് സിങിന്റേതാണ് ആരോപണം. ആയിരം രൂപ സംഭാവന നല്‍കാത്തതിനാലാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ എട്ടു മാസത്തെ ശമ്പളം സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി താന്‍ 80,000 രൂപ പിരിച്ചു നല്‍കിയിരുന്നതായും സിങ് പറയുന്നു. ആർഎസ്എസ് നിയന്ത്രിക്കുന്ന സ്കൂളാണിതെന്നാണ് റിപ്പോർട്ട്.

ഫണ്ട് പിരിവിനായി സ്‌കൂളില്‍ എത്തിയ ആര്‍എസ്എസ് ജില്ലാ പ്രചാരക് 1000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍, സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറുകയും പിരിച്ചു വിടുകയും ചെയ്തുവെന്ന് സിങ് പറയുന്നു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ജീവനക്കാര്‍ക്കും ഫണ്ട് ശേഖരണത്തിനായി രസീത് ബുക്കുകള്‍ നല്‍കിയിരുന്നുവെന്നും ആദ്യം പണം തരാമെന്ന് സമ്മതിച്ച സിങ് പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ധീരേന്ദ്ര പറഞ്ഞു. ഫണ്ട് പിരിവിന് ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സിങ് അധ്യാപനത്തില്‍ താത്പര്യം കാണിച്ചിരുന്നില്ലെന്നും ആര്‍എസ്എസ് ജില്ലാ പ്രചാരക് സത്യേന്ദ്ര പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.